അൻകബൂത്ത്

അൻകബൂത്ത്
സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന നട്ടെല്ലില്ലാത്ത ജീവിയാണ് എട്ടുകാലി. ചിലന്തികളെ കുറിച്ചുളള പഠനത്തെ അരാ നിയോളജി (Araneology) എന്നു പറയുന്നു. 44540 ൽ അധികം ചിലന്തികളെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അല്ലാഹു അവന്റെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) ക്ക് ഇറക്കി കൊടുത്ത വേദഗ്രന്ഥത്തിൽ ഒരു സൂക്തം തന്നെ ഈ ജീവിയുടെ പേരിലുണ്ട്. ആ സൂക്തത്തിന്റെ പേരാണ് സൂറത്തുൽ അൻകബൂത്ത്. 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ആ ജീവിയെ സൃഷ്ടിച്ചതിലുള്ള അല്ലാഹുവിന്റെ ദൃഷ്ടാത്തെ സ്വഹാബികൾക്ക് പ്രവാചകർ പഠിപ്പിച്ചുകൊടുത്തു. അല്ലാഹു വല്ലാത്ത ഏതെങ്കിലും വസ്തുക്കളെ ആരാധ്യരാക്കി വെക്കുന്നവരെ അല്ലാഹു ഉപമിക്കുന്നത് കൂടുതൽ സുരക്ഷതമല്ലാത്ത എട്ടുകാലിയുടെ വീടിനോടാണ്. വീടുകളിൽ ഏറ്റവും ബലഹീനമായ വീട് എട്ടുകാലിയുടേതാണെന്ന് ഖുർആൻ ഒരു പാട് വർഷങ്ങൾക്ക് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. വീടുകളുണ്ടാക്കുന്നത് പൊതുവെ പുരുഷന്മാരാണെങ്കിലും ചിലന്തികളുടെ കൂട്ടത്തിൽ വീടുണ്ടാക്കുന്നത് പെൺ ചിലതിക ളാണെന്ന് വർഷങ്ങൾക്ക് മുമ്പ് ഖുർആൻ സൂചന നൽകി. അവയിൽ കൂടുതൽ പഠിക്കാനുണ്ടെന്നും ഖുർആൻ സൂചന നൽകുന്നുണ്ട്. ഇന്നാണ് ശാസ്ത്രം അത് തെളിയച്ചത്. പെൺചിലന്തികൾ വീടുണ്ടാക്കി കഴിഞ്ഞാൽ അവകൾ അവരുടെ ആൺ ചിലന്തികളെ കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ വളർത്താൻ വേണ്ടി ആ വീടിനെ ഉപയോഗിക്കുകയും ചെയ്യും. പിന്നീട് ആ കുഞ്ഞുങ്ങൾ വളർന്നാൽ അവരുടെ ഉമ്മയേയും അവർ കൊല്ലും. അങ്ങനെ സ്വസ്ഥതയും സമാധാനവും ഇല്ലാത്ത വീടാണ് ചിലതിയുടേതെന്നും ദുർബലമാണെന്നും ഖുർആൻ സൂചന നൽകി. അവയെ കുറിച്ചുള്ള പഠനത്തിലേക്ക് ഖുർആൻ വ്യക്തമായ വെളിച്ചം നൽകി എന്നുള്ളത് ഖുർആനിന്റെ മഹത്വത്തെ വ്യക്തമാക്കുന്നുണ്ട്.



Comments

Post a Comment

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.