അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.
അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.
പണ്ടുകാലങ്ങളിൽ നിലനിന്നിരുന്ന രാജ്യങ്ങൾ കീഴടക്കാനുള്ള അധികാരികളുടെ ശ്രമങ്ങൾ ഇന്നും തുടരുന്നു എന്നത് വസ്തുതയാണ്. അർമേനിയ - ആസർബൈജാൻ സംഘട്ടനം ഇതിനുദാഹരണമാണ്. പാവപ്പെട്ട ഒരു പാട് ജീവനുകൾ അതിൽ പൊലിഞ്ഞ് പോകുന്നു എന്നുള്ളതും യാതാർത്ഥ്യമാണ്. എന്നാൽ ചില രാഷ്ട്ര തലവന്മാർ തലമുറകൾക്ക് മാതൃക ആയവരും ഉണ്ട്. രാഷ്ട്ര പൗരന്മാരേയും, സംസ്കാരത്തേയും വിശ്വാസത്തേയും ഒരു പോലെ സംരക്ഷിച്ച് മാതൃക കാണിച്ചവർ. അയൽ രാജ്യത്തെ ഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ. അവരിൽ ഉൾപ്പെട്ട ഒരാളാണ് ഓട്ടോമൻ ഭരണത്തിലെ അബ്ദുൽ മജീദ്.
ഐറിഷ് സംസ്കാരത്തിൽ ഉരുളക്കിഴങ്ങിന് ഒരു പ്രത്യേക സ്ഥാനമുള്ളതായി ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. അതു കൊണ്ടാണ് അന്ന് അവിടെ അനുഭവപ്പെട്ട ക്ഷാമത്തിന് ഉരുളക്കിഴങ്ങ് ക്ഷാമം(Potato femine) എന്ന പേര് ലഭിച്ചത്. ഈ ക്ഷാമത്തിനുണ്ടായ പ്രധാന കാരണം അവിടെ അന്ന് ജീവിച്ചിരുന്ന ആളുകളുടെ അവയവങ്ങളിൽ പിടിപെട്ട ഫംഗസ് രോഗമായിരുന്നു. ചരിത്രത്തിൽ ഐർലാൻറ് നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഒരു ദശലക്ഷത്തിലധികം ആളുകൾ കുടിയേറുകയും അല്ലെങ്കിൽ ഒരു പാട് ആളുകളുടെ ജീവിതം പട്ടിണിയിലാക്കുകയും, ഇത് കാരണത്താൽ ജീവിതം അവസാനിക്കുന്ന ഗതിയിലാവുകയും ചെയ്തു. 1847 ൽ ഐർലാൻറിനെ ഏറ്റവും മോശമാക്കും വിധം പ്ലാഗ് ബാധിച്ചു. പ്ലാഗ് പിടിപെട്ട ആദ്യത്തെ രണ്ട് വർഷങ്ങൾ"ബ്ലാക്ക് 47" എന്ന പേരിൽ അറിയപ്പെട്ടു.
ഈ സമയത്ത് അയർലാൻ്റിൽ നിന്നും ഓട്ടോമൻ തലസ്ഥാനമായ ഇസ്താംബൂളിലെത്തിയ ദന്തരോഗ വിദഗ്ധൻ ഓട്ടോമൻ സുൽത്താൻ അബ്ദുൽ മജീദിനെ കാര്യം ധരിപ്പിച്ചു. അങ്ങനെ അയർലാൻ്റിലെ ജനങ്ങളെ സഹായിക്കാൻ 10000 ബ്രിട്ടീഷ് പൗണ്ട് വാഗ്ദാനം ചെയ്തു. ചില സാങ്കേതിക കാരണങ്ങളാൽ പിന്നീട് 1000 പൗണ്ടാക്കി വെട്ടിച്ചുരുക്കേണ്ടി വന്നു. എങ്കിലും ഭക്ഷണം, മരുന്ന്, മറ്റ് അടിയന്തര വസ്തുക്കൾ എന്നിവ മൂന്ന് കപ്പലുകളിലായി അദ്ദേഹം അവിടേക്ക് എത്തിച്ചു.
അദ്ദേഹം ഒരു പാട് സഹായങ്ങൾ ചെയ്യാൻ തയ്യാറായിരുന്നു എങ്കിലും ബ്രിട്ടീഷ് നാവികസേന തലസ്ഥാനമായ ഡബ്ലിൻ, കോർക്ക് എന്നീ പ്രധാന സ്ഥലങ്ങളിലെ തുറമുഖങ്ങളിൽ കയറാൻ ഒരു വിദേശ കപ്പലുകളേയും അനുവദിക്കാത്തതിനാൽ കൂടുതൽ വടക്കോട്ട് സഞ്ചരിച്ച് ദ്രോഗെഡ വഴിയാണ് സഹായം എത്തിച്ചത്.
അതു കൊണ്ട് തന്നെ ചരിത്രപരമായ സഹായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്ന് ഡബ്ലനിലെ തുർക്കി അംബാസിഡർ രേഖപ്പെടുത്തുന്നു. ഒരു ക്രിസ്ത്യൻ മത ജേണലിൽ എഴുതിയ 'എ ബെനവലൻ്റ് സുൽത്താൻ ' എന്ന ലേഖനത്തിൽ സുൽത്താൻ അബ്ദുൽ മജീദിനെ പ്രശംസിക്കുന്നുണ്ട്: " ആദ്യമായി ഒരു മുസ്ലിം പരമാധികാരി, ബഹുഭൂരിപക്ഷം ഇസ്ലാമിക ജനതയെ പ്രതിനിധീകരിക്കുന്ന വ്യക്തി ഒരു ക്രിസ്ത്യൻ ജനതയോട് സ്വമേധയാ ഊഷ്മളമായ രൂപത്തിൽ സഹതാപം പ്രകടിപ്പിക്കുന്നു. ഒരു സാധാരണ മനുഷ്യരാശിയുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അത്തരം സഹതാപങ്ങൾ വളർന്നു വരട്ടെ, ഇനി മുതൽ ചന്ദ്രക്കലയുടെ അനുയായികളും കുരിശു അനുയായികളും തമ്മിലുള്ള ബന്ധം നിലനിർത്തട്ടെ!'




Comments
Post a Comment