സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനും ഓട്ടോമൻ സാമ്രാജ്യവും

 സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനും ഓട്ടോമൻ സാമ്രാജ്യവും





300 വർഷത്തോളം യൂറോപ്പിൽ ഭരണം നടത്തിയിട്ടുള്ള മഹത് സാമ്രാജ്യമാണ് ഓട്ടോമൻ ഭരണം.



1867 ലാണ് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ആദ്യമായി തൻ്റെ അമ്മാവനോടപ്പം യൂറോപ്പിലൂടെ സഞ്ചരിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രിയ, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ സഞ്ചരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അവിടത്തെ സംസ്കാരത്തേയും പാരമ്പര്യത്തേയും കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു. 

1842 സെപ്തംബറിൽ ഇസ്താംബുളിലാണ് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ്റെ ജനനം. ഫ്രഞ്ച്, അറബിക്ക്, പേർഷ്യൻ ഭാഷകളിൽ നിപുണനായ നല്ല വിദ്യാഭ്യാസമുള്ള ഭരണാധികാരിയായിരുന്നു. അന്താരാഷ്ട്രതലത്തിൽ നയതന്ത്രം എങ്ങനെ നടപ്പിലാക്കാം എന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിൻ്റെ യൂറോപ്പിലൂടെയുള്ള യാത്രയിലൂടെ ആയിരുന്നു. 1867ൽ ഭരണം ഏറ്റെടുത്ത സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ പലപ്പോഴായി നാവികരോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും റമളാൻ മാസത്തിൽ ശൈഖുൽ ഇസ്ലാമിൻ്റെ ഓഫീസായ ബാബ് - മെഹിഹാത്തിൽ പണ്ഡിതരുമായി സംവദിക്കാനും സമയം കണ്ടെത്തിയിരുന്നു. 1878-ൽ കിർഗാൻ റെയ്ഡ് മുറാദ് അഞ്ചാമനെ സിംഹാസനസ്ഥനാക്കാൻ അലി സുയവി ശ്രമിച്ച കാരണത്താൽ യെൽദാസ് കൊട്ടാരത്തിൽ പരിമിത ജീവിതം നയിക്കാൻ നിർബന്ധിതനായി. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ്റെ 33 വർഷത്തെ ഭരണക്കാലം ആന്തരികവും ബാഹ്യവുമായ ഭീഷണികൾ കാരണം കലുഷിതമായിരുന്നു. വലിയ യൂറോപ്യൻ ശകതികൾക്കിടയിൽ ജർമ്മനിയുമായി കൂടുതൽ അടുപ്പം കാണിക്കുന്നതിലും ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വർദ്ധിച്ചു വരുന്ന ഇടപെടലുകളെ പ്രതിരോധിക്കുന്നതിലും ശ്രദ്ധ പുലർത്തി. അദ്ദേഹത്തിൻ്റെ നയം സമാധാനപരവും നിഷ്പക്ഷവുo ആയിരുന്നു. സാമ്രാജ്യത്തിലുടനീളം നിരവധി പ്രൈമറി, സെക്കണ്ടറി, വികലാംഗർക്കുള്ള സ്കൂളുകൾ എന്നിവ ആരംഭിച്ചു. 1900 ൽ സ്ഥാപിതമായ ദാറുൽ ഫുനൂൻ പിന്നീട് ഇസ്താംബൂൾ സർവ്വകലാശാല എന്ന് എന്നറിയപ്പെട്ടു. സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനാണ് ഹിജാസ് റെയിൽവേ സ്ഥാപിച്ചത്. ഇത് സ്ഥാപിക്കുന്നതിലൂടെ അദ്ദേഹത്തിന് രണ്ട് ലക്ഷ്യങ്ങളായിരുന്നു. ഒന്ന്, മക്കയിലേക്കുള്ള തീർത്ഥാടന യാത്ര സുഗമമാക്കുക, രണ്ട്, യൂറോപിൽ ഓട്ടോമാൻ സമ്രാജ്യത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുക. പിന്നീട് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ്റെ ഭരണത്തിൽ ചിലർ അതൃപ്തി രേഖപ്പെടുത്തുകയും സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. നാടുകടത്തപ്പെട്ട അദ്ദേഹം 1912-ൽ ഇസ്താംബൂളിലേക്ക് തിരിച്ചു വരികയും 1918 ഫെബ്രുവരി 18 ന് ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ അവസാന ഭരണാധികാരി അന്തരിക്കുകയും ചെയ്തു.

Comments

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.