ഫലസ്തീനിലെ ചെറുത്തു നിൽപ്പിന്റെ നാളുകൾ

 

ഫലസ്തീനെ പ്രവാചകൻമാരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചാൽ തെറ്റാവില്ല. ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായ ഹിബ്രോൺ പട്ടണവും ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി, മൂസാ നബി, ദാവൂദ് നബി, സുലൈമാൻ നബി തുടങ്ങിയ പ്രവാചകന്മാരുടെ പാദ സ്പർശനം കൊണ്ട് അനുഗ്രഹീതമായ ഭൂമി, സുലൈമാൻ നബി ഏകദൈവാരാധനക്ക് വേണ്ടി "ഹൈക്കൽ സുലൈമാൻ" ഒന്ന് ദേവാലയം പണിതത് ബൈത്തുൽ മുഖദ്ദസ് പട്ടണം, നബി മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച്  സന്തോഷവാർത്ത അറിയിച്ച മണ്ണ്, പ്രവാചകൻ മുഹമ്മദ് നബി ആകാശാരോഹണം നടത്തിയതും പുണ്യഭൂമിആദ്യനാളുകളിൽ  മുസ്ലീങ്ങൾ ഖിബിലയായി സ്വീകരിച്ചിരുന്നത് മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന മണ്ണ്,


 പ്രമുഖ സ്വഹാബി വര്യനും സിറിയൻ ജേതാവുമായ അബു ഉബൈദത്ത് ബ്നുൽ ജർറാഹ് തുടങ്ങി പ്രമുഖരായ  സ്വഹാബികളും അന്ത്യവിശ്രമം കൊള്ളുന്ന  പുണ്യ ഭൂമി, അങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഉറങ്ങുന്ന പുണ്യ പ്രദേശമാണ് ഫലസ്തീൻ.


ആദ്യ കാലങ്ങളിൽ ലബനാനേയും  ജോർദാനേയും പോലെ ഫലസ്തീനും  സിറിയയുടെ ഭാഗമായിരുന്നു. ഫലസ്തീനിലെ ഹിത്വീനിൽ വെച്ചാണ് സ്വലാഹുദ്ദീൻ അയ്യൂബി കുരിശു യോദ്ധാക്കളെ പരാജയപ്പെടുത്തി ബൈത്തുൽ മുഖദ്ദസിനെ മോചിപ്പിച്ചത്. 

ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് ഫലസ്തീൻ ഉസ്മാനിയ ഭരണത്തിന് കീഴിലായിരുന്നു. ജനറൽ അലൻബി യുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം ബൈത്തുൽ മുഖദ്ദസിൽ പ്രവേശിച്ചപ്പോൾ   അന്ന് മേധാവി പറഞ്ഞു: "ഇന്നാണ് കുരിശു യുദ്ധം അവസാനിച്ചത് " . എന്നാൽ ആ പ്രസ്താവന ശരിയായിരുന്നില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തി. കുരിശു യുദ്ധം നടന്നുകൊണ്ടേയിരുന്നു. പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിലെ പോലെ ഇന്നും സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനത്തിന്റെ കേന്ദ്രമായി ഫലസ്തീൻ നിലകൊള്ളുകയാണ്. തുർക്കിക്കെതിരെ അറബികളുടെ പിന്തുണ നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഒന്നാംലോകമഹായുദ്ധകാലത്ത് ബ്രിട്ടൻ അറബികൾക്ക് സ്വതന്ത്ര രാഷ്ട്രം എന്ന വാഗ്ദാനം നൽകി. 

എന്നാൽ അത് കേവലം രാഷ്ട്രീയ മുതലെടുപ്പ് ആയിരുന്നു എന്ന് ചരിത്രം തെളിയിച്ചു. അതേ വർഷം തന്നെ അറബ് ഭൂപ്രദേശങ്ങളെ പരസ്പരം വീതിച്ചെടുക്കാനുള്ള കരാർ ബ്രിട്ടനും ഫ്രാൻസും ചേർന്നുണ്ടാക്കി. ഇതേ കാലത്തുതന്നെ യഹൂദികളുമായി മറ്റൊരു കരാറും ഉണ്ടാക്കി. "ബാൽ ഫോർ പ്രഖ്യാപനം " എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഫലസ്തീനിനെ യഹൂദികളുടെ രാഷ്ട്രമാക്കാമെന്ന് ഈ കരാറിൽ ബ്രിട്ടൻ വാക്ക് നൽകിയിരുന്നു.
ഫലസ്തീനിനെ തങ്ങളുടെ ദേശമാക്കണമെന്നത് യഹൂദികളുടെ പഴയ ആവിശ്യകതയായിരുന്നു.
ഇബ്റാഹീം നബിയുടെ പുത്രൻ ഇസ്ഹാഖ് നബിയുടെ മറ്റൊരു പേരാണ് ഇസ്രാഈൽ. അദ്ദേഹത്തിന്റെ സന്താനങ്ങൾ കൻആൻ എന്ന പ്രദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ വരുന്നവരെയാണ് ബനൂ ഇസ്രാഈൽ എന്ന പേരിലറിയപ്പെട്ടത്. ബനൂ ഇസ്രാഈൽ സന്താന പരമ്പരയിൽ പ്രമുഖ പ്രവാചകന്മാർ ഉദയം ചെയ്തു. അവരിൽ പ്രധാനിയാണ് മൂസാ നബി. ഞങ്ങൾ മൂസ നബിയുടെ നിയമ സംഹിത പിന്തുടരുന്നവരാണ് എന്നായിരുന്നു ബനൂ ഇസ്രാ ഈലിന്റെ അവകാശവാദം.

 സുലൈമാൻ നബിയുടെ കാലത്ത് ബനൂ ഇസ്രാഈൽ പ്രതാപത്തിന്റെ അത്യുന്നതിയിലെത്തി. ദക്ഷിണ സിറിയയുടെ ഭൂരിഭാഗ മേഖലകളും അന്ന് ബനൂ ഇസ്രാഈലിന് കീഴിലായിരുന്നു. എന്നാൽ ക്രമേണ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. ബാബിലോണിയയിലെ ബുഖ്ത് നാസർ ബൈത്തുൽ മുഖദ്ദസിലെ ഹൈക്കൽ സുലൈമാൻ തകർക്കുകയും യഹൂദികളെ തകർക്കുകയും ചെയ്തു.

 ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ റോമക്കാർ ഫലസ്തീൻ ആക്രമിച്ചു കീഴടക്കിയതോടെ യഹൂദികളുടെ നാശം പരിപൂർണമായി. മുഴുവൻ യഹൂദികളെയും റോമക്കാർ ഫലസ്തീനിൽ നിന്ന് നാടുകടത്തി. യൂറോപ്പ് അവരെ നിന്ദ്യരായിട്ടാണ് വീക്ഷിച്ചിരുന്നത്. അവരുടെ താമസത്തിന് പട്ടണങളിൽ ജൂതച്ചേരി (Getto) എന്ന പേരിൽ പ്രത്യേക സ്ഥലങ്ങൾ തന്നെ ഉണ്ടായിരുന്നു.
ആധുനിക കാലഘട്ടത്തിൽ യഹൂദികൾക്ക് മോശമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത് ഒന്നാംലോക മഹായുദ്ധത്തിന് മുമ്പ് ജർമനിയിലായിരുന്നു. ലക്ഷക്കണക്കിന് ജൂതരേ ജർമനി കൂട്ടക്കൊല ചെയ്യുകയുണ്ടായി. 

നിരന്തരമായി അനുഭവിച്ച് പോന്നിരുന്ന പ്രയാസങ്ങളുടെ പിന്തുടർച്ച എന്നോണം "സിയോണിസ്റ്റ് പ്രസ്ഥാനത്തിന് " അവർ രൂപം നൽകി. യഹൂദികൾക്ക് ഒരു രാജ്യം എന്നതായിരുന്നു ഇതിന്റെ മുഖ്യ ലക്ഷ്യം. അത് എവിടെയായിരുന്നാലും അവർക്ക് കുഴപ്പമുണ്ടായിരുന്നില്ല. അത് ഫലസ്തീൻ ആകണമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. അന്ന് ഫലസ്തീൻ ഉസ്മാനിയ ഭരണത്തിന് കീഴിലായിരുന്നു. ഉസ്മാനിയ ഖിലാഫത്ത് കടുത്ത സാമ്പത്തിക പ്രതസന്ധി നേരിട്ടിരുന്ന ഈ കാലത്ത് സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് തിയഡോർ ഹർസൽ, സുൽത്താൻ അബ്ദുൽ ഹമീദിന്റെ പിന്തുണ നേടിയെടുക്കാൻ ശ്രമിച്ചു. " 

ഫലസ്തീനിൽ യഹൂദികളെ കുടിയേറി താമസിക്കാൻ അനുവദിക്കുകയാണെങ്കിൽ ഉസ്മാനി ഭരണത്തിന് ആവിശ്യമായ സാമ്പത്തിക സഹായം നൽകാമെന്ന് അവർ വാക്ക് നൽകി. പക്ഷേ ഈ ആവിശ്യത്തെ സുൽത്താൻ നിരസിച്ചു : "മിസ്റ്റർ ഹർസൽ, ഫലസ്തീനിൽ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം താങ്കൾ ഉപേക്ഷിക്കണം, ഉസ്മാനിയ ഭരണം ഛിന്നഭിന്നമാകുന്നത് വരെ യഹൂദികൾക്ക് ഫലസ്തീൻ ലഭിക്കുകയില്ല". സുൽത്താന്റെ പിന്തുണ ലഭിക്കില്ല എന്ന് കണ്ടപ്പോൾ അവർ ബ്രിട്ടനിലേക്കു തിരിഞ്ഞു. യഹൂദികൾക്ക് ഒരു രാഷ്ട്രം എന്നത് ബ്രിട്ടൻ സമ്മതിച്ചു. 1903 - ൽ കിഴക്കാനാഫ്രിക്കയിലെ ഒരു ഭാഗം ഈ ആവിശ്യത്തിനായി ഉപയോഗിക്കാമെന്ന നിർദേശം അവർ മുന്നോട്ട് വെച്ചു. എന്നാൽ ഈ നിർദേശത്തെ ജൂതന്മാർ തള്ളിക്കളയുകയായിരുന്നു. 


പിന്നീട് ഒന്നാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരുടെ സാമ്പത്തിക ശേഷി ബ്രിട്ടന്ന്ആവിശ്യമായി വരികയും ഫലസ്തീൻ ഒരു ജൂത രാഷ്ട്രമാക്കാം എന്ന പിന്തുണ അവർ നൽകുകയും ചെയ്തു. ഇത് മുൻ നിർത്തി 1914 ൽ യഹൂദികളുമായി ബ്രിട്ടൻ ഒരു രഹസ്യ ഉടമ്പടി ഒപ്പുവെച്ചു. ഇതാണ് "ബാൽഫോർ പ്രഖ്യാപനം". 1920 വരെ ഈ ഉടമ്പടിയെക്കുറിച്ച് അറബികൾ അറിഞ്ഞിരുന്നില്ല.
യുദ്ധവിരാമത്തിന് ശേഷം ഫലസ്തീൻ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. അപ്പോഴേക്കും യഹൂദികൾ കൂടിയേറിപ്പാർക്കാൻ തുടങ്ങിയിരുന്നു. 1914 ആയപ്പോയേക്കും 80000 ജൂതന്മാർ ഫലസ്തീനിൽ സ്ഥിര താമസമാക്കികഴിഞ്ഞിരുന്നു. ബ്രിട്ടീഷ് വിപ്ലവത്തിന് ശേഷം കുടിയേറിപ്പാർക്കാൻ ബ്രരിട്ടൻ ജൂതന്മാർക്ക്അനുവാദം നൽകി.

 1931 ആയപ്പോഴേക്കും അവരുടെ കൈവശമുണ്ടായിരുന്ന മിക്ക ഭൂമിയും അവർക്ക് നഷ്ടപ്പെട്ടിരുന്നു. 1936 ആയപ്പോഴേക്കും ജൂതന്മാരുടെ എണ്ണം നാലര ലക്ഷമായി. ബ്രിട്ടൻ ജൂതന്മാർക്ക് നൽകിയ പിന്തുണ അറബികളും ജൂതന്മാരും തമ്മിലുള്ള ബന്ധങ്ങളെ നാൾക്കുനാൾ വഷളാക്കിക്കൊണ്ടിരുന്നു. തുടർന്ന് സായുധ സംഘട്ടനങ്ങൾ അരങ്ങേറുകയും 1938 വരെ അത് തുടരുകയും ചെയ്തു.
1938-ൽ ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനായി ബ്രിട്ടൻ വിഭജന നിർദ്ദേശം മുന്നോട്ട് വെച്ചു. 

തീരപ്രദേശമേഖലയിലെ ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗം ജൂതന്മാർക്കും ഭൂരിഭാഗ പ്രദേശങ്ങളും മരുഭൂമിയായ ഭൂരി ഭാഗം പ്രദേശങ്ങളും അറബികൾക്കും യരുശലേമും ചുറ്റുവട്ടവുമുള്ള പുണ്യ ഭൂമികൾ ഉൾപ്പെട്ട ഭാഗം അന്താരാഷ്ട്ര നിരീക്ഷണത്തിലും ഇതായിരുന്നു വിഭജനത്തിന്റെ രീതി. അറബികളുടെ അവകാശങ്ങളെയും ഭൂമിയെയും കൊള്ളയടിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇത് എന്നത് വ്യക്തം.
ഫലസ്തീനിൽ ജൂതന്മാർക്ക് ഒരു ഇരിപ്പിടം ഉറപ്പാക്കിയതിന് ശേഷം ബ്രിട്ടൻ ഫലസ്തീനിൽ നിന്ന് പിന്മാറും എന്ന് പ്രഖ്യാപിച്ചു. 1947 ലാണ് ബ്രിട്ടൻ ഈ മുന്നറിയിപ്പ് നൽകിയത്. 1948 ൽ ബ്രിട്ടൻ ഫലസ്തീനിൽ നിന്ന് പിന്മാറുമെന്നും ഫലസ്തീൻ മൂന്ന് ഭാഗങ്ങളായി വിഭജിക്കും എന്നുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയിൽ പാസാക്കി.
1948 മെയ് 15 ആയപ്പോഴേക്കും ഫലസ്തീനുള്ളിൽ അറബികളുടെ ചെറുത്തു നിൽപ്പ് അവസാനിച്ചു. അതേ രാത്രി തന്നെ "തെൽവീവ് " ആസ്ഥാനമാക്കി യഹൂദികൾ ഇസ്രാഈൽ രാഷ്ട്രം രൂപീകരിച്ചു. 


ഫലസ്തീനികളുടെ സംരക്ഷണത്തിന് വേണ്ടി ഈജിപ്ത്, ജോർദാൻ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ സൈന്യങ്ങൾ ഫലസ്തീനിൽ പ്രവേശിച്ചെങ്കിലും ചെറുത്ത് നിൽക്കാൻ കഴിഞ്ഞില്ല. ഇതിനിടെ 1948 ൽ ഇരു വിഭാഗവും യുദ്ധം അവസാനിപ്പിച്ചു.
ഒടുവിൽ ഫലസ്തീൻ മുഴുവൻ അവർ പിടിയിലൊതുക്കി. റഷ്യയുടെയും  അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും കീഴിലായിരുന്ന ബൈതുൽ മുഖദസ് വരെ അവർ കീഴടക്കി.
ഇസ്രാഈലിന്റെ ഭൂപടത്തിൽ അവരുടെ അതിർത്തികൾ സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോർദാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭൂപ്രദേശങ്ങൾ ചേർന്നതായിരുന്നു. ഇത് ഇസ്രാഈൽ പാർലമെന്റിന്റെ മുഖ പത്രത്തിൽ എഴുതി വെച്ചിട്ടുണ്ട്. " ഇസ്രാഈൽ, നൈൽ നദി മുതൽ യൂഫ്രട്ടീസ് നദി വരെയാകുന്നു നിന്റെ അതിരുകൾ ". 
1956 ൽ ബ്രിട്ടനും ഫ്രാൻസും സൂയസ് കനാൽ ആക്രമണം നടത്തിയപ്പോൾ അവസരം മുതലെടുത്ത് അവർ ഈജിപ്തിനെ ആക്രമിച്ചു. ഒരാഴ്ചക്കുള്ളിൽ സീനായ് പൂർണമായും ജൂത രാഷ്ട്രം കീഴടക്കി.
1967-ൽ ഇസ്രാഈൽ പെട്ടന്ന് ഈജിപ്തിനെ ആക്രമിക്കുകയും ഈജിപ്തിലെ വിമാനത്താവളം തകർക്കുകയും ചെയ്തു. അതോടപ്പം  മറ്റു രാജ്യങ്ങൾക്ക് കീഴിൽ ഉണ്ടായിരുന്ന   ഫലസ്തീനിലെ  പ്രദേശങ്ങളും ഇസ്രാഈൽ കീഴടക്കി. 
ഇസ്രാഈൽ ധിക്കാര നടപടികൾ തുടർന്ന് കൊണ്ടെയിരുന്നു. ഈ ധിക്കാരമാണ് 1973 ലെ യുദ്ധത്തിന് കാരണമായത്. ഈ യുദ്ധത്തിൽ സീന ഉപദ്വീപിലെ സ്ഥലം വീണ്ടെടുക്കാൻ ഈജിപ്തിന് സാധിച്ചു. 1978-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഡേവിഡ് എന്ന സ്ഥലത്ത് വെച്ച് ഇരു രാഷ്ട്രങ്ങളും ഒരു കരാറിൽ ഒപ്പ് വെച്ചു. അതിന്റെ അടിസ്ഥാനത്തിൽ സീന ഉപദ്വീപ് പൂർണ്ണമായും ഈജിപ്തിന് തിരിച്ചു കിട്ടി. 
അധിനിവേഷ ഫലസ്തീനും ജൂലാൻകുന്നും ഇസ്രാഈലിന്റെ കൈവശത്തിലായി. ഇപ്പോൾ അധിനിവേഷ ഫലസ്തീനിന്റെ മോചനമാണ് ഫലസ്തീനും ഇസ്രാഈലും തമ്മിലുളള പ്രശ്നം. ഫലസ്തീൻ വിമോചന മുന്നണിയുടെ കീഴിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപ വത്കരിക്കാൻ അറബികൾ ആഗ്രഹിക്കുന്നു. എന്നാൽ ഇത് അംഗീകരിക്കാനും ബൈതുൽ മുഖദസ് മുസ്ലിംകൾക്ക് തിരിച്ചു കൊടുക്കാനും ഇസ്രാഈൽ തയ്യാറല്ല.
ഫലസ്തീനിൽ പകുതി മാത്രമേ ഫലസ്തീനികൾ താമസിക്കുന്നുള്ളൂ. പകുതി സിറിയ, ലബനാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ ദുരിതപൂർണമായ ജീവിതം നയിച്ചു വരികയാണ്. ഫലസ്തീനികളുടെ ഏറ്റവും വലിയ സംഘടനയാണ് PLO (ഫലസ്തീൻ വിമോചന മുന്നണി ), യാസിർ അറഫാത്തായിരുന്നു ഇതിന്റെ നേതാവ്. 




ഇതിന്റെയെല്ലാം പിന്തുടർച്ചയാണ് ഇന്നും നാം കാണുന്ന ഫലസ്തീനികൾ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾ. സ്വതന്ത്രമായി സഞ്ചരിക്കാനോ , ആരാധനകൾ നിർവ്വഹിക്കാനോ , എന്തിന് ജീവിക്കാൻ പോലും സ്വാതന്ത്രമില്ല. വെടിവെപ്പിലൂടെ  നഷ്ടമാക്കുന്നത് നമ്മുടെ സഹോദരന്മാർക്കു സഹോദരിമാർക്കുമാണ്. പിഞ്ചുകുഞ്ഞുങ്ങളെ വെറുതെ വിടാത്ത ക്രൂരത എന്ന് അവസാനിക്കുമോ എന്തോ...
പ്രവാചക വചനങ്ങൾ പുലരാൻ കൂടുതൽ ദൂരമില്ല...

മുഹമ്മദ് നബിﷺ പറഞ്ഞു:

"ദീനിനെ ഉയർത്തിപ്പിടിക്കുന്ന, തങ്ങളുടെ ശത്രുക്കളെ അതിജയിക്കുന്ന ഒരുവിഭാഗം എൻ്റെ 'ഉമ്മത്തി'ൽ എന്നുമെന്നുമുണ്ടായിരിക്കും.. എതിരാളികൾക്ക് അവരെ ഒന്നും ചെയ്യാനാകില്ല.. ചെറിയ ജീവിതപ്രയാസങ്ങൾ മാത്രമേ അവരെ ബാധിക്കുകയുള്ളു.. അല്ലാഹുവിൻറെ കൽപന വരുന്നതുവരെ അവർ ആ അവസ്ഥയിൽ തുടരുന്നതാണ്.."

നബിﷺയുടെ അനുചരന്മാർ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ അവർ എവിടെയായിരിക്കും..?" 

അവിടുന്ന് മറുപടി പറഞ്ഞു: "ബൈതുൽ മഖ്ദിസിലും  ബൈതുൽ മഖ്ദിസിൻറെ ചുറ്റുവട്ടത്തും.." .

ഒരു നാൾ നമ്മുടെ സഹോദരന്മാർ വിജയിക്കുക തന്നെ ചെയ്യും ...


Comments

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.