Posts

Showing posts from 2020

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.

Image
അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും. പണ്ടുകാലങ്ങളിൽ നിലനിന്നിരുന്ന രാജ്യങ്ങൾ കീഴടക്കാനുള്ള അധികാരികളുടെ ശ്രമങ്ങൾ ഇന്നും തുടരുന്നു എന്നത് വസ്തുതയാണ്. അർമേനിയ - ആസർബൈജാൻ സംഘട്ടനം ഇതിനുദാഹരണമാണ്. പാവപ്പെട്ട ഒരു പാട് ജീവനുകൾ അതിൽ പൊലിഞ്ഞ് പോകുന്നു എന്നുള്ളതും യാതാർത്ഥ്യമാണ്. എന്നാൽ ചില രാഷ്ട്ര തലവന്മാർ തലമുറകൾക്ക് മാതൃക ആയവരും ഉണ്ട്. രാഷ്ട്ര പൗരന്മാരേയും, സംസ്കാരത്തേയും വിശ്വാസത്തേയും ഒരു പോലെ സംരക്ഷിച്ച് മാതൃക കാണിച്ചവർ. അയൽ രാജ്യത്തെ ഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർ. അവരിൽ ഉൾപ്പെട്ട  ഒരാളാണ് ഓട്ടോമൻ ഭരണത്തിലെ അബ്ദുൽ മജീദ്.  ഐറിഷ് സംസ്കാരത്തിൽ ഉരുളക്കിഴങ്ങിന് ഒരു പ്രത്യേക സ്ഥാനമുള്ളതായി ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. അതു കൊണ്ടാണ് അന്ന് അവിടെ അനുഭവപ്പെട്ട ക്ഷാമത്തിന് ഉരുളക്കിഴങ്ങ് ക്ഷാമം(Potato femine) എന്ന പേര് ലഭിച്ചത്. ഈ ക്ഷാമത്തിനുണ്ടായ പ്രധാന കാരണം അവിടെ അന്ന് ജീവിച്ചിരുന്ന ആളുകളുടെ അവയവങ്ങളിൽ പിടിപെട്ട ഫംഗസ് രോഗമായിരുന്നു. ചരിത്രത്തിൽ ഐർലാൻറ് നേരിട്ട ഏറ്റവും വലിയ ദുരന...

സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനും ഓട്ടോമൻ സാമ്രാജ്യവും

Image
  സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനും ഓട്ടോമൻ സാമ്രാജ്യവും 300 വർഷത്തോളം യൂറോപ്പിൽ ഭരണം നടത്തിയിട്ടുള്ള മഹത് സാമ്രാജ്യമാണ് ഓട്ടോമൻ ഭരണം. 1867 ലാണ് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ ആദ്യമായി തൻ്റെ അമ്മാവനോടപ്പം യൂറോപ്പിലൂടെ സഞ്ചരിക്കുന്നത്. ഇംഗ്ലണ്ട്, ഓസ്ട്രിയ, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ സഞ്ചരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അവിടത്തെ സംസ്കാരത്തേയും പാരമ്പര്യത്തേയും കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു.  1842 സെപ്തംബറിൽ ഇസ്താംബുളിലാണ് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ്റെ ജനനം. ഫ്രഞ്ച്, അറബിക്ക്, പേർഷ്യൻ ഭാഷകളിൽ നിപുണനായ നല്ല വിദ്യാഭ്യാസമുള്ള ഭരണാധികാരിയായിരുന്നു. അന്താരാഷ്ട്രതലത്തിൽ നയതന്ത്രം എങ്ങനെ നടപ്പിലാക്കാം എന്ന് മനസ്സിലാക്കിയത് അദ്ദേഹത്തിൻ്റെ യൂറോപ്പിലൂടെയുള്ള യാത്രയിലൂടെ ആയിരുന്നു. 1867ൽ ഭരണം ഏറ്റെടുത്ത സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ പലപ്പോഴായി നാവികരോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും റമളാൻ മാസത്തിൽ ശൈഖുൽ ഇസ്ലാമിൻ്റെ ഓഫീസായ ബാബ് - മെഹിഹാത്തിൽ പണ്ഡിതരുമായി സംവദിക്കാനും സമയം കണ്ടെത്തിയിരുന്നു. 1878-ൽ കിർഗാൻ റെയ്ഡ് മുറാദ് അഞ്ചാമനെ സിംഹാസനസ്ഥനാക്കാൻ അലി സുയവി ശ്രമി...

അയാസോഫിയ : ചരിത്രവും പ്രാധാന്യവും

Image
  അയാസോഫിയ : ചരിത്രവും പ്രാധാന്യവും രണ്ടു മതവിഭാഗങ്ങളുടെ ചിഹ്നങ്ങൾ ചുമലിലേന്തി നിൽക്കുന്ന എട്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും മസ്ജിദായി ഉപയോഗിക്കാൻ ഉത്തരവ് വന്നിരിക്കുന്നു. ഫോസ്ഫറസ് കടലിടുക്കിന്റെ ഇരുകരകളിലുമായി ഏഷ്യ, യൂറോപ്പ് എന്നീ വൻകരകളിലായി പരന്നുകിടക്കുന്ന ലോകത്തിലെ ഏക മെട്രൊപൊളിറ്റൻ നഗരമാണ് കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താബൂൾ). ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കോൺസ്റ്റന്റൈൻ ഒന്നാമന്റെ പേരിൽ നിന്നാണ് ഈ നഗരത്തിന് കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരു വന്നത്. സാമ്രാജ്യത്തിന്റെ ഭരണ കാര്യാലയമായി സ്ഥാപിച്ചതാണ് അയോ സോഫിയയുടെ ആദ്യ രൂപം. ഇന്ന് കാണുന്ന അയോ സോഫിയ നിർമ്മിക്കുന്നത് AD 532 ൽ അന്നത്തെ ബൈസന്റൈൻ ഭരണാധികാരിയായ ജസ്റ്റീനിയൻ ഒന്നാമനാണ്. അത് മോടി പിടിപ്പിക്കുന്നതിന് വേണ്ടി ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മാർബിളുകൾ, രത്നങൾ, സ്വർണ്ണങ്ങൾ തുടങ്ങിയവ ഉപയോഗിക്കുകയും അന്നത്തെ ഏറ്റവും പ്രശ്സ്തരായ ആർക്കിടെക്റ്റുകളെയും ഉപയോഗിക്കുകയും ചെയ്തു. AD 1054 ലാണ് ക്രിസ്ത്യാനികൾ ഓർത്തഡോക്സ്, കത്തോലിക്കൻ വിഭാഗങ്ങളായി മാറുന്നത്. കോൺസ്റ്റാറ്റിനോപ്പിളിൽ താമസിച്ചിരുന്നത് ഓർത്തഡോക്സ് വിഭാഗം ആയതിനാൽ ഈ...

കാണാൻ ബാക്കി വെച്ചത്

Image
  കാണാൻ ബാക്കി വെച്ചത്  കുറെയായി എന്തെങ്കിലും എഴുതണം എന്ന് ആഗ്രഹിക്കുന്നു. എന്താണ് എഴുതേണ്ടതെന്ന് കിട്ടുന്നില്ല.ആത്മ സുഹൃത്തും സഹപ്രവർത്തകനും ടൂറിസം വിഭാഗം മേധാവിയുമായ നൗഫൽ സാർ ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.സാറിനെ ഒന്നു വിളിച്ചു. മാഷേ.... എന്താ എഴുതുക?. "എല്ലാവരും യാത്രാ വിവരണം എഴുതിയിട്ടുണ്ട്. ഇനി അതല്ലെങ്കിലും കുഴപ്പമില്ല," എന്ന് മാഷിന്റെ മറുപടി വന്നു. call കട്ടാക്കി പ്രിയ സഖിയെ വിളിച്ചു.... തലവേദന ഉണ്ട്, എന്തു ചെയ്യണം എന്ന് ചോദിച്ചു? എന്തെങ്കിലും ചിന്തിക്കുന്നുണ്ടാകും എന്ന് ഉടൻ മറുപടി. ആൾക്കു കാര്യം പിടി കിട്ടി. വീട്ടിലെ ലൈബ്രറിക്ക് മുമ്പിൽ കുറച്ചു നേരം നിന്നു, വല്ലതും നടക്കുമോ എന്നറിയാൻ... നൗഫൽ സാർ ബ്ലോഗിന്റെ ലിങ്ക് അയച്ചു തന്നിട്ടുണ്ട്. ഒന്നു കണ്ണോടിച്ചു. എല്ലാം യാത്ര വിവരണം.... പടച്ചോനെ കുടുങ്ങിയല്ലോ.. ആകെ പോയത് ഹൈദരാബാദ്, എറണാകുളം, തിരുവനന്തപുരം, കർണ്ണാടക, പാലക്കാട്, തൃശൂർ എന്നീ സ്ഥലങ്ങളിലൊക്കെയാ ....... ജനിച്ചത് വിദേശ രാജ്യമായ ഒമാനിലാണെങ്കിലും യാത്ര വിവരണം എഴുതാൻ മാത്രം എങ്ങും പോയിട്ടുമില്ല. പിന്നെ പോയത് മക്കത്തും മദീനത്തും.  ഡയറി ഒന്ന് മറിച്ചു നോക്കി, കാണാൻ ആഗ്രഹമ...

വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി

Image
വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി ഇന്ത്യയുടെ ചരിത്രം പരിശോദിച്ചാൽ മുസ്ലിംകൾ വഹിച്ച പങ്ക് അവിസ്മരിക്കാൻ കഴിയാത്തതാണ്. മുജാഹിദീൻ പ്രസ്ഥാനം മുതൽ ഖിലാഫത്ത് പ്രസ്ഥാനം വരെയുളളവർ യൂറോപ്യൻ സാമ്രാജ്യത്തിനെതിരെയുള്ള പേരാട്ടങ്ങൾക്ക് മുസ്ലിംകൾക്ക് നേതൃത്വം നൽകിയവരാണ്. മൗലാനാ അബ്ദുൽ കലാം ആസാദിനെ പോലെയുളളവരെ സംഭാവന നൽകുകയും ചെയ്തു. ഈ രാജ്യത്തിലെ മുസ്ലിംകളേയും അവർ വഹിച്ച പങ്കിനേയും ചെറുതായി കാണിക്കുന്നതിൽ ചരിത്രകാരന്മാർ എന്നും മിടുക്ക് കാണിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്രം പരിശോദിച്ചാൽ ഖിലാഫത്ത് പ്രസ്ഥാനമാണ്  ആദ്യമായി സ്വതന്ത്യം വേണമെന്ന് ആവിശ്യപ്പെട്ടത് എന്ന് മനസ്സിലാക്കാൻ കഴിയും.  മൗലാന മുഹമ്മദലി, മാലാന ഷൗക്കത്തലി തുടങ്ങിയ പ്രമുഖർ പ്രധാനികളും. സ്വതന്ത്ര സമര ചരിത്രത്തിൽ ഏറേ ചരിത്രമുറങ്ങുന്ന മണ്ണാണ് മലപ്പുറം ജില്ലയുടേതും. ഉമർ ഖാളി മുതൽ നിരവധി അനവധി പ്രമുഖർ. ആഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിന് പോലും ചർച്ച ചെയ്യാത്ത പല പ്രമുഖ സ്വതന്ത്ര സമര സേനാനികളേയും ഇപ്പോൾ ചർച്ചക്ക് കൊണ്ടുവരാൻ സഹായിച്ചത് ആരൊക്കെ ആയാലും അവർ മതിമറക്കാനാവാത്ത സംഭാവനയാണ് സ്വതന്ത്ര സമരചരിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്. ബ്രിട്ടീഷു...

المعلقات وشعراؤها

Image
المعلقات وشعراؤها ) امرؤ القيس   (500- 540 (545)):- ·        كان جندح المعروف (جندح بن حجر الكندي)، إشتهر بلقب إمرئ القيس ومعناه "رجل شدة" ·        نشأ في نجد من أصل يمنيّ ·        مطلعها: قفا نبك من ذكرى حبيب ومنزل    بسقط اللوى بين الدخول فحومل ·        مات في أنقرة اصيب بالجدريّ ·        سمع امرؤ القيس ان ابنة عمة فاطمة (عنيزة- ابنة عمه شرحبيل) قد ذهبت مع صواحب لها إلى غدير في دارة جلجل ليتبردن (يغتسلن بالماء البارد). فلحق بهن فأدركهن في الماء. فجمع ثيابهن ثم قال لهن: لن اعطي احدا كن ثيابها الا اذا خرجت هي (عارية) وأخذتها مني. ·        شاعر وجداني ·        أول من وقف على الأطلال، أول من شبه النساء بالغزلان والخيل بالعقبان، أول من وصف الليل والخيل والصيد، أول بكى على الديار، وفي وصف الخيل بقيد الأوابد ·      ...