അയാസോഫിയ : ചരിത്രവും പ്രാധാന്യവും

 



അയാസോഫിയ : ചരിത്രവും പ്രാധാന്യവും

രണ്ടു മതവിഭാഗങ്ങളുടെ ചിഹ്നങ്ങൾ ചുമലിലേന്തി നിൽക്കുന്ന എട്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും മസ്ജിദായി ഉപയോഗിക്കാൻ ഉത്തരവ് വന്നിരിക്കുന്നു. ഫോസ്ഫറസ് കടലിടുക്കിന്റെ ഇരുകരകളിലുമായി ഏഷ്യ, യൂറോപ്പ് എന്നീ വൻകരകളിലായി പരന്നുകിടക്കുന്ന ലോകത്തിലെ ഏക മെട്രൊപൊളിറ്റൻ നഗരമാണ് കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താബൂൾ). ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കോൺസ്റ്റന്റൈൻ ഒന്നാമന്റെ പേരിൽ നിന്നാണ് ഈ നഗരത്തിന് കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരു വന്നത്. സാമ്രാജ്യത്തിന്റെ ഭരണ കാര്യാലയമായി സ്ഥാപിച്ചതാണ് അയോ സോഫിയയുടെ ആദ്യ രൂപം. ഇന്ന് കാണുന്ന അയോ സോഫിയ നിർമ്മിക്കുന്നത് AD 532 ൽ അന്നത്തെ ബൈസന്റൈൻ ഭരണാധികാരിയായ ജസ്റ്റീനിയൻ ഒന്നാമനാണ്. അത് മോടി പിടിപ്പിക്കുന്നതിന് വേണ്ടി ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മാർബിളുകൾ, രത്നങൾ, സ്വർണ്ണങ്ങൾ തുടങ്ങിയവ ഉപയോഗിക്കുകയും അന്നത്തെ ഏറ്റവും പ്രശ്സ്തരായ ആർക്കിടെക്റ്റുകളെയും ഉപയോഗിക്കുകയും ചെയ്തു. AD 1054 ലാണ് ക്രിസ്ത്യാനികൾ ഓർത്തഡോക്സ്, കത്തോലിക്കൻ വിഭാഗങ്ങളായി മാറുന്നത്. കോൺസ്റ്റാറ്റിനോപ്പിളിൽ താമസിച്ചിരുന്നത് ഓർത്തഡോക്സ് വിഭാഗം ആയതിനാൽ ഈ വിഭാഗത്തിന്റെ തന്നെ ചർച്ച് ആയി മാറി പിന്നീട് .  ക്രിസ്ത്യാനികളിലെ വിഭാഗീയത അന്ന് പല രക്തച്ചൊരിച്ചിലിനും കാരണമായി. പോപ്പാണ് കത്തോലിക്കൻ വിഭാഗത്തിന്റെ മതനേതാവ്. പോപ്പിന്റെ നിർദ്ദേശപ്രകാരം മുസ്ലിമീങ്ങൾക്കെതിരെ യുദ്ധത്തിന് ഇറങ്ങിയ കത്തോലിക്കൻ ക്രിസ്ത്യാനികൾ ചെന്നെത്തിയത് കോൺസ്റ്റാറ്റിനോപ്പിളിലെ ഓർത്തഡോക്സ് വിഭാഗത്തെ ആക്രമിക്കാനായിരുന്നു. അങ്ങനെ AD 1453 ലാണ് മുഹമ്മദ് അൽ ഫാത്തിഹ് അയാസോഫിയ കീഴടക്കുന്നത്. കോൺസ്റ്റാറ്റിനോപ്പിളിന് ചുറ്റുഭാഗവും ഉസ്മാനികൾ കീഴടക്കിയിരുന്നുവെങ്കിലും ആ നഗര കവാടം കടക്കാൻ വളരെ പ്രയാസകരമായിരുന്നു. മൂന്നു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ പട്ടണത്തെ വെള്ളത്തിനടിയിൽ വലിയ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് നിറുത്തിയാണ് പുറത്ത് നിന്നുള്ള ആക്രമണത്തെ അവർ പ്രതിരോധിച്ചിരുന്നത്. നിരവധി തവണ തന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ സുൽത്താൻ മുഹമ്മദും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. ഈ ചങ്ങലകളെ ഭേദിച്ച് കടലിലൂടെ കപ്പലോടിച്ച് കോൺസ്റ്റാറ്റി നോപ്പിൾ കീഴടക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്  കപ്പലുകളെ കരയിലൂടെ വലിച്ച് കീഴടക്കുക എന്ന ആശയം ഉദിക്കുന്നത്. അതിന് ഒരുപാട് ഉരുളൻ മരത്തടികൾ കൊണ്ടുവന്ന് അത് നിരത്തി വെച്ച് അതിൽ എണ്ണ ഒഴിച്ച് മയപ്പെടുത്തി. ശേഷം ആദ്യത്തെ കപ്പൽ ആ ഉരുളൻ മരത്തടിയിലേക്ക് വലിച്ചു കയറ്റി കരയിലൂടെ ഉരുട്ടിക്കൊണ്ടിരുന്നു. ഗോൾഡൻ ഹോൺ മലയിലേക്ക് വലിച്ചു കയറ്റി മലയുടെ അപ്പുറത്തേക്ക് എത്തിച്ച ശേഷം രണ്ടാമത്തെ കപ്പലിനെ ആദ്യത്തെ കപ്പലുമായി ബന്ധിപ്പിച്ചു. ശേഷം ആദ്യത്തെ കപ്പലിനെ മലയുടെ ഉയരത്തിൽ നിന്ന് താഴേക്ക് ഇറക്കിയതിന് ശേഷം രണ്ടാമത്തെ കപ്പലിനെ അതു തന്നെ മുകളിലെത്തിച്ചു. ഇതിന് ശേഷമാണ് മുഹമ്മദ് അൽ ഫത്താഹിന് മരുഭൂമിയിലൂടെ കപ്പലോടിച്ച സുൽത്താൻ എന്ന പേരു വന്നത്. അങ്ങനെ മുഹമ്മദ് അൽ ഫത്താഹ് കോൺസ്റ്റാറ്റിനോപ്പിൾ കീഴടക്കുകയും വിശ്വാസികളെല്ലാം അയോ സോഫിയക്കകത്ത് അഭയം തേടുകയും ചെയ്തു. അയോ സോഫിയക്ക് മുന്നിൽ ഒരു തൂൺ സ്ഥാപിച്ചിട്ടുണ്ട്. ആ തൂൺ കടന്നു ചെല്ലുന്ന അവിശ്വാസികളെ ദൈവം നേരിട്ട് വന്ന് കൊലപ്പെടുത്തും എന്നായിരുന്നു വിശ്വാസം. അതായിരുന്നു അതിൽ അഭയം തേടാനുളള കാരണം. തങ്ങൾ കൊല്ലപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന അവർക്ക്, നിങ്ങൾ സുരക്ഷിതരാണ്, നിങ്ങൾക്ക് ഒരു പോറലും ഏൽക്കില്ല എന്ന ആശ്വാസ വചനങ്ങളോടെയാണ് മുഹമ്മദ് അൽ ഫത്താഹ് കടന്നുചെന്നത്. 

മഹത്വമേറിയ ഈ സൗധം മസ്ജിദാക്കാൻ ആഗ്രഹിച്ച മുഹമ്മദ് അൽ ഫത്താഹ് ക്രിസ്ത്യാനികളുമായി ചർച്ച ചെയ്യുകയും ഒരു ഭാഗം അവർക്ക് വേണ്ടി വിട്ടു കൊടുക്കുകയും ബാക്കി ഒരു വലിയ ഭാഗം മസ്ജിദാക്കി മാറ്റുകയും ചെയ്തു. മുഹമ്മദ് അൽ ഫത്താഹ് തന്റെ സ്വത്തിൽ നിന്നും ഒരു വലിയ പങ്ക് നൽകിയാണ് അത് വാങ്ങിയതെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ക്രിസ്ത്യാനികൾ സമീപത്ത് ഒരു ചർച്ചുണ്ടാക്കി അങ്ങോട്ട് മാറിയപ്പോൾ കുരിശുകളെല്ലാം തകർക്കുന്നതിന് പകരം അതെല്ലാം പലകകൾ വെച്ച് മറച്ചു. അങ്ങനെ 500 വർഷത്തോളം അത് മസ്ജിദായി നില നിന്നു. 1923 ൽ മുസ്തഫ കമാൽ തുർക്കിയെ റിപബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷം അതിനെ തുടച്ചു നീക്കാൻ ശ്രമിച്ചു. മുസ്‌ലിം വിശ്വാസ ചിഹ്നങ്ങളെയെല്ലാം അദ്ദേഹം തുടച്ചുനീക്കാനുളള നടപടികൾ ആരംഭിച്ചു. അങ്ങനെ 1929 മുതൽ അയോ സോഫിയയിലെ നിസ്കാരവും നിലച്ചു. 1934 ൽ മ്യൂസിയമായി മാറിയതോടെ അത് ഒരു കാഴ്ച വസ്തുവായി മാറി. സുൽത്താൻ മുഹമ്മദ് അൽ ഫത്താഹ് വഖ്ഫ് ചെയ്ത മസ്ജിദാണ് അയോസോഫിയ . വഖ്ഫ് സ്വത്ത് മറ്റു ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ പാടില്ലെന്ന നിലപാടിലാണ് 85 വർഷങ്ങൾക്ക് ശേഷം ഇന്ന് സുപ്രീം കോടതി അത് പള്ളിയായി തുറന്ന് കൊടുക്കുന്നത്. 


Comments

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.