വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി
വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി
ഇന്ത്യയുടെ ചരിത്രം പരിശോദിച്ചാൽ മുസ്ലിംകൾ വഹിച്ച പങ്ക് അവിസ്മരിക്കാൻ കഴിയാത്തതാണ്. മുജാഹിദീൻ പ്രസ്ഥാനം മുതൽ ഖിലാഫത്ത് പ്രസ്ഥാനം വരെയുളളവർ യൂറോപ്യൻ സാമ്രാജ്യത്തിനെതിരെയുള്ള പേരാട്ടങ്ങൾക്ക് മുസ്ലിംകൾക്ക് നേതൃത്വം നൽകിയവരാണ്. മൗലാനാ അബ്ദുൽ കലാം ആസാദിനെ പോലെയുളളവരെ സംഭാവന നൽകുകയും ചെയ്തു. ഈ രാജ്യത്തിലെ മുസ്ലിംകളേയും അവർ വഹിച്ച പങ്കിനേയും ചെറുതായി കാണിക്കുന്നതിൽ ചരിത്രകാരന്മാർ എന്നും മിടുക്ക് കാണിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്രം പരിശോദിച്ചാൽ ഖിലാഫത്ത് പ്രസ്ഥാനമാണ് ആദ്യമായി സ്വതന്ത്യം വേണമെന്ന് ആവിശ്യപ്പെട്ടത് എന്ന് മനസ്സിലാക്കാൻ കഴിയും. മൗലാന മുഹമ്മദലി, മാലാന ഷൗക്കത്തലി തുടങ്ങിയ പ്രമുഖർ പ്രധാനികളും. സ്വതന്ത്ര സമര ചരിത്രത്തിൽ ഏറേ ചരിത്രമുറങ്ങുന്ന മണ്ണാണ് മലപ്പുറം ജില്ലയുടേതും. ഉമർ ഖാളി മുതൽ നിരവധി അനവധി പ്രമുഖർ. ആഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിന് പോലും ചർച്ച ചെയ്യാത്ത പല പ്രമുഖ സ്വതന്ത്ര സമര സേനാനികളേയും ഇപ്പോൾ ചർച്ചക്ക് കൊണ്ടുവരാൻ സഹായിച്ചത് ആരൊക്കെ ആയാലും അവർ മതിമറക്കാനാവാത്ത സംഭാവനയാണ് സ്വതന്ത്ര സമരചരിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ മുഖത്തോട് മുഖം നോക്കി നെഞ്ചുവിരിച്ച പാരമ്പര്യമാണ് മുസ്‌ലിം സ്വതന്ത്ര സമര സേനാനികൾ എന്നും സ്വീകരിച്ചിട്ടുള്ളത്. "ആരായിരുന്നു വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി? " എന്ന ചോദ്യം അദ്ദേഹം അവസാനമായി ബ്രിട്ടീഷുകാർക്ക് നൽകിയ മറുപടിയിൽ വളരെ പ്രസക്തമാണ്.
"ഇവിടെ വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇതാണെന്റെ നാട്....ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്...ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ് ഞാന്‍.
നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ഞങ്ങൾ പോരാടി നേടിയത് സ്വതന്ത്രഭരണമാണ്, സ്വാതന്ത്ര്യമാണ്.....
വിസ്താര ശേഷം അവസാനമായി വല്ലതും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. തികച്ചും സമാധാനത്തോടെ അദ്ദേഹം ചോദിച്ചു. എനിക്കുള്ള ശിക്ഷ എന്താണ് ?തൂക്കിക്കൊല്ലുകയാണോ വെടിവെച്ച് കൊല്ലുകയാണോ...എന്തായാലും എനിക്ക് സന്തോഷമാണ്..കാരണം സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിഞ്ഞ മണ്ണിലാണ് ഞാൻ മരിച്ചു വീഴുക എന്നത് തന്നെ...
കൊല്ലുന്നതിന് മുമ്പായി എനിക്ക് രണ്ടു റക്കഅത്ത് നമസ്‌കരിക്കാന്‍ അനുവാദം തരണം...
വെടിവെക്കുന്നതിന് മുമ്പ് അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ചോദ്യത്തിന്, ആ ധീരദേശാഭിമാനിയുടെ മറുപടി ഇതായിരുന്നു. ഞങ്ങള്‍ മരണവും അന്തസ്സോടെ വേണമാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണ് കെട്ടി പുറകില്‍ നിന്ന് വെടിവെച്ച് കൊല്ലുകയാണ് പതിവെന്ന് കേട്ടു. ഈയുള്ളവനെ കണ്ണ് കെട്ടാതെ മുമ്പില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കാനുള്ള സന്മനസ്സ് കാണിക്കണം. എനിക്ക് ഈ മണ്ണ് കണ്ടുകൊണ്ട് മരിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്".
കമാണ്ടര്‍ കേണല്‍ ഹംഫ്രി അത് സ്വീകരിക്കുകയും രാവിലെ 10 മണിക്ക് കോട്ടക്കുന്നിലെ വടക്കെ ചെരിവില്‍ വെച്ച് ആ മഹാ ഇതിഹാസത്തെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
മൃതദേഹത്തോടൊപ്പം വിപ്ലവ ഗവണ്‍മെന്റിന്റെ റിക്കാര്‍ഡുകള്‍ നിറച്ച മരപ്പെട്ടിയും രേഖകളും മലപ്പുറം അംശം അധികാരി കളപ്പാടന്‍ ആലിയുടെ മേല്‍നോട്ടത്തില്‍ പെട്രോളൊഴിച്ച് തീവെച്ചു നശിപ്പിച്ചു.
1921 ആഗസ്റ്റ് മുതല്‍ 1922 മാര്‍ച്ചുവരെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലായി ഇരുന്നൂറോളം വില്ലേജുകളില്‍ നിലനിന്നിരുന്ന ഒരു വിപ്ലവസര്‍ക്കാരിന്റെ എല്ലാ രേഖകളും ബ്രിട്ടീഷുകാര്‍ തീയ്യിട്ട് ചുട്ടും മണ്ണില്‍ കുഴിച്ചിട്ടും നശിപ്പിച്ചു. വിപ്ലവഗവണ്‍മെന്റിന്റെ സീലുകള്‍, ഇഷ്യൂ ചെയ്യാന്‍ തയ്യാറാക്കിയ പാസ്‌പോര്‍ട്ടുകള്‍, ഉത്തരവുകള്‍, വൈസ്രോയ്, മദ്രാസ് ഗവര്‍ണ്ണര്‍, ഗാന്ധിജി, ഷൗക്കത്തലി എന്നിവര്‍ക്കയച്ച കത്തിന്റെ കോപ്പികള്‍, വിപ്ലവ ഗവണ്‍മെന്റിന്റെ തലവനെന്ന നിലക്ക് കുഞ്ഞഹമ്മദ് ഹാജി ഇംഗ്ലീഷ് - മലയാളം പത്രങ്ങള്‍ക്ക് തയ്യാറാക്കി അയച്ച പ്രസ്താവനകളുടെ കോപ്പികള്‍, റൈഫിളുകളടക്കം 12 തോക്കുകള്‍, ബൈനോക്കുലറുകള്‍ എന്നിവയെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു.
നാടുവാഴി - ജന്മി കൂട്ടായ്മ ബ്രിട്ടീഷ്കാരെ ആവോളം സഹായിച്ചു...സമരക്കാരെ ബ്രിട്ടീഷ്കാർക്ക് ഒറ്റിക്കൊടുത്തു ... ചേക്കുട്ടി എന്ന പോലീസുകാരൻ ഉൾപ്പടെ പല ഒറ്റുകാരേയും സമരക്കാർ വധിച്ചു.
ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകൾ നെഞ്ചിലേറ്റുവാങ്ങി ആയിരക്കണക്കിനു മാപ്പിളമാരാണ് ആ സമരമുഖത്ത് ധീര രക്തസാക്ഷികളായത്
മയ്യിത്ത് മറവു ചെയ്യാൻ ആണുങ്ങൾ ബാക്കിയില്ലാത്ത ഗ്രാമങ്ങൾ പോലുമുണ്ടായിരുന്നു അവിടെ ...അങ്ങനെ ഇന്ത്യക്കാരാൽ സ്ഥാപിതമായ ഒരു ഭരണകൂടത്തെ തകര്‍ത്ത് വൈദേശിക ഭരണം വീണ്ടും തിരിച്ചു വന്നു .
പിറന്ന നാടിനു വേണ്ടി ജീവാർപ്പണം ചെയ്ത ആ ധീര ദേശാഭിമാനികളുടെ ഓർമകൾ ആരൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചാലും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും.

Comments
Post a Comment