മിശ്കാൽ പള്ളി







 മിശ്കാൽ പള്ളി


വിദൂര വ്യാപാരികളെ ആകർഷിച്ചിരുന്ന കോഴിക്കോട് തുറമുഖത്ത് അറബിക്കടലിന് സമീപത്തായി കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായി അല്ലാഹുവിന്റെ വീട്. കോഴിക്കോട്ടെ മുസ്ലിംകൾ രണ്ട് വിഭാഗമാകുന്നത് വരെ ഖാസിമാരുടെ ആസ്ഥാനം. എഴുനൂറ് വർഷം പഴക്കമുള്ള ഈ പള്ളി പ്രമുഖ അറബി വ്യാപാരിയായിരുന്ന മിശ്കാൽ നഹൂദയായിരുന്നു പണിതത്. ഇബ്നു ബത്തൂത്തയുടെ സന്ദർശന സമയത്ത് മിശ്കാൽ നഹൂദ കോഴിക്കോട് താമസിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് ഈ പള്ളി അറിയപ്പെട്ടത്. നാല് ഭാഗത്തും നിരത്തുകളുള്ളതും പ്രവേശന കവാടങ്ങൾ ഉള്ളതുമായ പള്ളി. ഖാസിമാർക്ക് കോടതികളിലും മറ്റും ഉപയോഗിച്ചിരുന്ന പല്ലക്കും മാസപ്പിറവിയും മറ്റു വിശേഷങ്ങളും അറിയിക്കുവാൻ ഉപയോഗിക്കുന്ന തമ്പാറും ഇപ്പോൾ പള്ളിയിലുണ്ട്. നിർമ്മാണത്തിലെ മാനോഹാരിത മിശ്കാൽ പള്ളിയെ മറ്റു പള്ളികളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.



Comments

Popular posts from this blog

CALICUT UNIVERSITY- SECOND LANGUAGE- ARABIC- FIRST SEMESTER NOTES

തുഹ്ഫത്തുൽ മുജാഹിദീൻ

അയർലാൻ്റിലെ ക്ഷാമവും ഓട്ടോമൻ രാജാവിൻ്റ സമ്മാനവും.