ജലകണങ്ങളിലെ ദൈവ സാന്നിദ്ധ്യം
ജലകണങ്ങളിലെ ദൈവ സാന്നിദ്ധ്യം
നാം അധിവസിക്കുന്ന ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും ജലമാണ്. ഭൗമോപരിതലത്തിൽ ജലസംഭരണികളുടെ മുഖ്യ സ്രോതസ്സ് ആകാശം തന്നെയാണ്. നാം ശ്വസിക്കുന്ന വായുവിൽ പോലും ജലത്തിന്റെ അംശമുണ്ട്.
"നിങ്ങൾ കുടിക്കുന്ന ജലത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽ നിന്നും ഇറക്കിയത്, അതോ നാമാണോ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് ദുസ്വാദുള്ള ഉപ്പു വെള്ളമാക്കുമായിരുന്നു. എന്നിട്ടുമെന്താണ് നിങ്ങൾ നന്ദി കാണിക്കാത്തത്." (56: 68-70) (ഖുർആൻ). ചുരുക്കത്തിൽ ഭൂമിക്ക് മുകളിലെ ഏത് വസ്തുവെടുത്തു നോക്കിയാലും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതിൽ ജലകണികകൾ അടങ്ങിയിട്ടുണ്ടാകും. മനുഷ്യ ശരീരത്തിൽ 70% വും ജലം തന്നെയാണ്. ഇത് ലോകത്തിലെ സർവ്വജീവനുള്ളവയുടെയും അവസ്ഥയാണ്. ഒരു പ്രത്യേക രൂപത്തിൽ സംവിധാനിച്ചൊരുക്കപ്പെട്ട പദാർത്ഥമാണ് ജലം. അത് കൊണ്ട് തന്നെയാവും നാഥൻ ജീവന്റെ ഉൽഭവവും അതിൽ നിന്നു തന്നെ ആക്കിയത്. ഒരു കണികയുടെ നാനാ സ്വഭാവങ്ങളും ആന്തരിക ഘടനകളുമെടുത്ത് പരിശോധിച്ചാൽ... താഴ്ഭാഗത്ത് നിന്നും മുകളിലേക്കായിരിക്കും അത് പിടിപെടുക. എന്നാൽ ജലത്തിന്റെ അവസ്ഥ നേരെ തിരിച്ചാണ്. മുകളിൽ നിന്നും താഴ്ഭാഗത്തേക്കാണ് അതിന്റെ തണുപ്പിറക്കം. ജലത്തിന് പ്രത്യേകമായുള്ളതും എന്നാൽ ഭൗമോപരിതലത്തിൽ ജലനിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്തതുമായ ഒരു സ്വഭാവമാണിത്. താപം, പ്രകാശം, അന്തരീക്ഷം, ഉപരിതലം എന്നിവ മനുഷ്യനോട് എത്രമാത്രം കൂറ് പുലർത്തുന്നോ അത്രമാത്രം ആവശ്യ കതയോടെയും യോജിപ്പോടെയുമാണ് വെള്ളവും സംവിധാനിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരർത്ഥത്തിൽ ഭൂമി മനുഷ്യവർഗ്ഗത്തിന് ജീവിക്കാനെന്ന പോലെ വെള്ളം ജീവന്റെ സത്തയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആധുനിക ശാസ്ത്രത്തെ വെല്ലുമാർ പയ്യോ മുഖമായ ജ്ഞാന സമ്പത്തോടെ ഖുർആൻ കടന്നു വന്നത് മുസ്ലിം ലോകത്തിനെന്നല്ല, വിശ്വത്തിനാകമാനം ഗഹനമായി ചിന്തിക്കാൻ വഴിയൊരുക്കയാണ്. ഖുർആൻ പറയുന്നു: അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നത്. അതിൽ നിന്നാണ് നിങ്ങളുടെ കുടിനീര് , അതിൽ നിന്നു തന്നെയാണ് നിങ്ങൾക്ക് (കാലികളെ) മേക്കുവാനുള്ള സസ്യങ്ങളുമുണ്ടാക്കുന്നത്. അത് (വെളളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും അവൻ നിങ്ങൾക്ക് മുളപ്പിച്ചുതരുന്നു. എല്ലാ ഫല വർഗ്ഗങ്ങളും അവൻ ഉൽപാദിപ്പിച്ചു തരുന്നു. ചിന്തിക്കുന്നവർക്ക് തീർച്ചയായും ഇതിൽ ദൃഷ്ടാതമുണ്ട്. (16: 10-11) (ഖുർആൻ)


👍
ReplyDelete