ഫലസ്തീനിലെ ചെറുത്തു നിൽപ്പിന്റെ നാളുകൾ
ഫലസ്തീനെ പ്രവാചകൻമാരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചാൽ തെറ്റാവില്ല. ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായ ഹിബ്രോൺ പട്ടണവും ഇസ്ഹാഖ് നബി, യ അ് ഖൂബ് നബി, മൂസാ നബി, ദാവൂദ് നബി, സുലൈമാൻ നബി തുടങ്ങിയ പ്രവാചകന്മാരുടെ പാദ സ്പർശനം കൊണ്ട് അനുഗ്രഹീതമായ ഭൂമി, സുലൈമാൻ നബി ഏകദൈവാരാധനക്ക് വേണ്ടി "ഹൈക്കൽ സുലൈമാൻ" ഒന്ന് ദേവാലയം പണിതത് ബൈത്തുൽ മുഖദ്ദസ് പട്ടണം, നബി മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ച മണ്ണ്, പ്രവാചകൻ മുഹമ്മദ് നബി ആകാശാരോഹണം നടത്തിയതും പുണ്യഭൂമി , ആദ്യനാളുകളിൽ മുസ്ലീങ്ങൾ ഖിബിലയായി സ്വീകരിച്ചിരുന്നത് മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന മണ്ണ്, പ്രമുഖ സ്വഹാബി വര്യനും സിറിയൻ ജേതാവുമായ അബു ഉബൈദത്ത് ബ്നുൽ ജർറാഹ് തുടങ്ങി പ്രമുഖരായ സ്വഹാബി കളും അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമി, അങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഉറങ്ങുന്ന പുണ്യ പ്രദേശമാണ് ഫലസ്തീൻ. ആദ്യ കാലങ്ങളിൽ ലബനാനേയും ജോർദാനേയും പോലെ ഫലസ്തീനും സിറിയയുടെ ഭാഗമായിരുന്നു . ഫലസ്തീനിലെ ഹി ത്വീനിൽ വെച്ചാണ് സ്വലാഹുദ്ദീൻ അയ്യൂബി കുരിശു യോദ്ധാക്കളെ പരാജയപ്പെടുത്തി ബൈത്തുൽ മുഖദ...