Posts

Showing posts from April, 2020

അൻകബൂത്ത്

Image
അൻകബൂത്ത് സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന നട്ടെല്ലില്ലാത്ത ജീവിയാണ് എട്ടുകാലി. ചിലന്തികളെ കുറിച്ചുളള പഠനത്തെ അരാ നിയോളജി (Araneology) എന്നു പറയുന്നു. 44540 ൽ അധികം ചിലന്തികളെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അല്ലാഹു അവന്റെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) ക്ക് ഇറക്കി കൊടുത്ത വേദഗ്രന്ഥത്തിൽ ഒരു സൂക്തം തന്നെ ഈ ജീവിയുടെ പേരിലുണ്ട്. ആ സൂക്തത്തിന്റെ പേരാണ് സൂറത്തുൽ അൻകബൂത്ത്. 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ആ ജീവിയെ സൃഷ്ടിച്ചതിലുള്ള അല്ലാഹുവിന്റെ ദൃഷ്ടാത്തെ സ്വഹാബികൾക്ക് പ്രവാചകർ പഠിപ്പിച്ചുകൊടുത്തു. അല്ലാഹു വല്ലാത്ത ഏതെങ്കിലും വസ്തുക്കളെ ആരാധ്യരാക്കി വെക്കുന്നവരെ അല്ലാഹു ഉപമിക്കുന്നത് കൂടുതൽ സുരക്ഷതമല്ലാത്ത എട്ടുകാലിയുടെ വീടിനോടാണ്. വീടുകളിൽ ഏറ്റവും ബലഹീനമായ വീട് എട്ടുകാലിയുടേതാണെന്ന് ഖുർആൻ ഒരു പാട് വർഷങ്ങൾക്ക് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. വീടുകളുണ്ടാക്കുന്നത് പൊതുവെ പുരുഷന്മാരാണെങ്കിലും ചിലന്തികളുടെ കൂട്ടത്തിൽ വീടുണ്ടാക്കുന്നത് പെൺ ചിലതിക ളാണെന്ന് വർഷങ്ങൾക്ക് മുമ്പ് ഖുർആൻ സൂചന നൽകി. അവയിൽ കൂടുതൽ പഠിക്കാനുണ്ടെന്നും ഖുർആൻ സൂചന നൽകുന്നുണ്ട്. ഇന്നാണ് ശാസ്ത്രം അത് തെളിയച്ചത്. പെൺചിലന്തികൾ വീടു...

ടുണീഷ്യയിലെ പെണ്ണുങ്ങൾ

Image
ടുണീഷ്യയിലെ പെണ്ണുങ്ങൾ ലോക സാഹിത്യത്തിൽ എന്നും മികച്ച് നിൽക്കുന്ന സാഹിത്യ ശാഖകളിലെ പ്രധാനിയാണ് അറബി സാഹിത്യം. ജാഹിലിയ്യ കാലഘട്ടത്തിലെ ഉംറുൽ ഖൈസ്സിനെ പോലെയുള്ള പ്രമുഖരുടെ കവിതകളിലൂടെ കടന്ന് വന്ന്, ഇസ്ലാമിക കാലഘട്ടത്ത് ജീവിച്ച ഹസ്സാനുബ്നു സാബിത്തിനെ പോലെയുള്ള പ്രമുഖ കവികളിലൂടെ, അമവി, അബ്ബാസി കാലഘട്ടങ്ങളിലെ മികവാർന്ന എഴുത്തുകാരിലൂടെ മനോഹരമാണ് ഇന്നും അറബി സാഹിത്യം. മോഡേൺ അറബി സാഹിത്യത്തിൽ ഏറ്റവും നിർണ്ണായക സ്ഥാനമാണ് മഗ്രിബ് പ്രദേശങ്ങൾക്കും മഗ്രിബ് സാഹിത്യത്തിനും ഉള്ളത്. ടുണീഷ്യ, അൾജീരിയ, മൊറോക്കോ എന്നീ മൂന്ന് വടക്കനാഫ്രിക്കൻ നാടുകൾ അറബികളുടെ ഭാഷയിൽ പൊതുവേ മഗ്രിബ് ദേശങ്ങൾ എന്നാണ് അറിയപ്പെടുന്നത്.            മഗ്രിബ് പ്രദേശങ്ങളിലെ ഒരു ചെറിയ രാജ്യമാണ് ടുണീഷ്യ. വടക്കനാഫ്രിക്കയിലെ മെഡിറ്ററേനിയൻ തീരത്തെ ഈ ചെറിയ രാജ്യത്തെ ജനസംഖ്യ ഒരു കോടിയോളം വരും.1881 ൽ ഫ്രഞ്ച് കോളനി ആയിരുന്ന ടുണീഷ്യ 1957 ൽ സ്വാതന്ത്രം നേടി. സമര നായകൻ ഹബീബ് ബൂർഖീബയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാർ അധികാരത്തിൽ വന്നെങ്കിലും പിന്നീട് സൈനുൽ ആബിദീൻ ഭരണം പിടിച്ചെടുത്തു. പിന്നീട് 23 വർഷക്കാലമാണ് അദ്ദ...

മൗനവും ഒരു നിലപാടാണ്

Image
മൗനവും ഒരു നിലപാടാണ്                               പറഞ്ഞത് നോക്കി പ്രതികരിക്കാതെ പറഞ്ഞവരെ നോക്കി പ്രതികരിക്കുന്നവർ, സത്യാവസ്ത മനസ്സിലാക്കാതെ വിവാദങ്ങൾക്കായി കാത്തുനിൽക്കുക തുടങ്ങിയവയാണ് പുതിയ രീതികൾ. വിവാദങ്ങൾ ആളിക്കത്തുന്നതിനേക്കാൾ വേഗത്തിൽ എരിഞ്ഞമരുന്നത് അവ അനാവിശ്യമായിരുന്നു എന്നതിന്റെ തെളിവാണ്. ആവശ്യങ്ങൾക്ക് മാത്രമാണ് സ്ഥിരതയുണ്ടാവുക.                         ഒരു പേർഷ്യൻ കഥയുണ്ട്. നന്നായി മഞ്ഞു പെയ്യുന്ന ഒരു തണുത്ത പ്രഭാതം, പണിയായുധങ്ങളുമായി കർഷകൻ പാടത്തേക്ക് പുറപ്പെട്ടു. അപ്പോൾ ദൂരേ ഒരു രൂപം പ്രതീക്ഷപ്പെട്ടു. അടുക്കും തോറും ഒരു മനുഷ്യ രൂപമാണെന്ന് വ്യക്തമായി. ശത്രുവോ കൊള്ളക്കാരനോ ആണെന്ന് കരുതി കർഷകൻ ആയുധങ്ങൾ പിടിമുറുക്കി. അടുത്തെത്തിയാൽ എതിരാളിയെ തകർത്തു തരിപ്പണമാകണം, കർഷകൻ ചിന്തിച്ചു കൂട്ടി. ഇതേ അവസ്ഥ തന്നെയായിരുന്നു എതിർവശത്ത് വരുന്ന ആൾക്കും. പിരിമുറുക്കം കൂടിക്കൊണ്ടേയിരുന്നു. അടുത്ത് എത്തിയപ്പോൾ മുഖം വ്യകതമായി ആയുധങ്ങളിലെ പിടുത്തം അവനറിയാതെ...