വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി
വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി ഇന്ത്യയുടെ ചരിത്രം പരിശോദിച്ചാൽ മുസ്ലിംകൾ വഹിച്ച പങ്ക് അവിസ്മരിക്കാൻ കഴിയാത്തതാണ്. മുജാഹിദീൻ പ്രസ്ഥാനം മുതൽ ഖിലാഫത്ത് പ്രസ്ഥാനം വരെയുളളവർ യൂറോപ്യൻ സാമ്രാജ്യത്തിനെതിരെയുള്ള പേരാട്ടങ്ങൾക്ക് മുസ്ലിംകൾക്ക് നേതൃത്വം നൽകിയവരാണ്. മൗലാനാ അബ്ദുൽ കലാം ആസാദിനെ പോലെയുളളവരെ സംഭാവന നൽകുകയും ചെയ്തു. ഈ രാജ്യത്തിലെ മുസ്ലിംകളേയും അവർ വഹിച്ച പങ്കിനേയും ചെറുതായി കാണിക്കുന്നതിൽ ചരിത്രകാരന്മാർ എന്നും മിടുക്ക് കാണിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്രം പരിശോദിച്ചാൽ ഖിലാഫത്ത് പ്രസ്ഥാനമാണ് ആദ്യമായി സ്വതന്ത്യം വേണമെന്ന് ആവിശ്യപ്പെട്ടത് എന്ന് മനസ്സിലാക്കാൻ കഴിയും. മൗലാന മുഹമ്മദലി, മാലാന ഷൗക്കത്തലി തുടങ്ങിയ പ്രമുഖർ പ്രധാനികളും. സ്വതന്ത്ര സമര ചരിത്രത്തിൽ ഏറേ ചരിത്രമുറങ്ങുന്ന മണ്ണാണ് മലപ്പുറം ജില്ലയുടേതും. ഉമർ ഖാളി മുതൽ നിരവധി അനവധി പ്രമുഖർ. ആഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിന് പോലും ചർച്ച ചെയ്യാത്ത പല പ്രമുഖ സ്വതന്ത്ര സമര സേനാനികളേയും ഇപ്പോൾ ചർച്ചക്ക് കൊണ്ടുവരാൻ സഹായിച്ചത് ആരൊക്കെ ആയാലും അവർ മതിമറക്കാനാവാത്ത സംഭാവനയാണ് സ്വതന്ത്ര സമരചരിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്. ബ്രിട്ടീഷു...