ജലകണങ്ങളിലെ ദൈവ സാന്നിദ്ധ്യം
ജലകണങ്ങളിലെ ദൈവ സാന്നിദ്ധ്യം നാം അധിവസിക്കുന്ന ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും ജലമാണ്. ഭൗമോപരിതലത്തിൽ ജലസംഭരണികളുടെ മുഖ്യ സ്രോതസ്സ് ആകാശം തന്നെയാണ്. നാം ശ്വസിക്കുന്ന വായുവിൽ പോലും ജലത്തിന്റെ അംശമുണ്ട്. "നിങ്ങൾ കുടിക്കുന്ന ജലത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽ നിന്നും ഇറക്കിയത്, അതോ നാമാണോ? നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് ദുസ്വാദുള്ള ഉപ്പു വെള്ളമാക്കുമായിരുന്നു. എന്നിട്ടുമെന്താണ് നിങ്ങൾ നന്ദി കാണിക്കാത്തത്." (56: 68-70) (ഖുർആൻ). ചുരുക്കത്തിൽ ഭൂമിക്ക് മുകളിലെ ഏത് വസ്തുവെടുത്തു നോക്കിയാലും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതിൽ ജലകണികകൾ അടങ്ങിയിട്ടുണ്ടാകും. മനുഷ്യ ശരീരത്തിൽ 70% വും ജലം തന്നെയാണ്. ഇത് ലോകത്തിലെ സർവ്വജീവനുള്ളവയുടെയും അവസ്ഥയാണ്. ഒരു പ്രത്യേക രൂപത്തിൽ സംവിധാനിച്ചൊരുക്കപ്പെട്ട പദാർത്ഥമാണ് ജലം. അത് കൊണ്ട് തന്നെയാവും നാഥൻ ജീവന്റെ ഉൽഭവവും അതിൽ നിന്നു തന്നെ ആക്കിയത്. ഒരു കണികയുടെ നാനാ സ്വഭാവങ്ങളും ആന്തരിക ഘടനകളുമെടുത്ത് പരിശോധിച്ചാൽ... താഴ്ഭാഗത്ത് നിന്നും മുകളിലേക്കായിരിക്കും അത് പിടിപെടുക. എന്നാൽ ജലത്തിന്റെ അവസ്ഥ നേരെ തിരിച്ചാണ്. ...