Posts

Showing posts from February, 2020

തുഹ്ഫത്തുൽ മുജാഹിദീൻ

Image
തുഹ്ഫത്തുൽ മുജാഹിദീൻ കേരളത്തിലെ മധ്യകാലീന നാവിക പാരമ്പര്യത്തിന്റെയും ആ പാരമ്പര്യം കെട്ടിപ്പടുത്ത കുഞ്ഞാലി മരയ്ക്കാന്മാരുടെയും ചരിത്രം, 1498 മുതൽ 1583 വരെ ഇവിടെ നടന്ന പോർച്ചുഗീസ് ആക്രമണങ്ങളുടെയും അവയ്ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന അപൂർവ്വമായ ഒരു ഗ്രന്ഥമെന്ന നിലയിൽ മഹാനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീനിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് തുടങ്ങിയ ഭാഷകളിലും തമിഴ്, കർണ്ണാടകം തുടങ്ങിയ ഭാഷകളിലും ഇതിന്റെ വിവർത്തനം നടന്നിട്ടുണ്ട്. മലയാളത്തിലേക്ക് ഇതിന്റെ വിവർത്തനം മുമ്പേ തന്നെ വേലായുധൻ പണിക്കശ്ശേരി ചെയ്യുക ഉണ്ടായി. മറ്റൊരു വിവർത്തനം കെ.മൂസ്സാൻ കുട്ടി മൗലവി ആദ്യം അറബി മലയാളത്തിലും പിന്നീട് മലയാളം ലിപിയിലും പ്രസിദ്ധം ചെയ്തതാണ്.  ബീജാപ്പൂർ സുൽത്താനായ അലി ആദിൽശായും മഹാനായ സൈനുദ്ദീൻ മഖ്ദൂമും തമ്മിൽ വലിയ ബന്ധം നിലനിന്നിരുന്നു. പോർച്ചുഗീസുകാർക്കെതിരായി ഇന്ത്യാ സമുദ്രത്തിൽ ഒരു ശക്തികച്ചേരി കെട്ടിപ്പടുക്കാനാവിശ്യമായ കത്തിടപാടുകൾ മറ്റു മുസ്ലിം ഭരണാധികാരികളുമായി നടത്തുവാൻ കോഴിക്കോടിന്റെ ഭരണാധികാരിയായ സാമൂതിരിയെ സഹായ...