Posts

Showing posts from January, 2020

ഡർവിഷെസ് സൂഫി നൃത്തം

Image
ഡർവിഷെസ് സൂഫി നൃത്തം ഇസ്ലാമിന്റെ സുപ്രധാന ശാഖയാണ് സൂഫിസം. സാർവത്രിക സ്നേഹം, സമാധാനം, ആത്മീയ പാതകളുടെ സ്വീകാര്യത, ദൈവികവുമായുള്ള ഒരു മാസ്മരിക ഐക്യം എന്നിവക്ക് പ്രാധാന്യം നൽകുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ കവിയായ റൂമിയിലൂടെയും അനുയായികളിലൂടെയുമാണ് ഡർവിഷ് നൃത്തം ഉത്ഭവിക്കുന്നത്. തുടർച്ചയായി മുകളിലേക്ക് ഒരു കൈ കൊണ്ട് ചൂണ്ടി കാണിച്ച് ദിവ്യത്വത്തിലേക്ക് എത്തിച്ചേരുകയും മറുകൈ നിലത്തേക്ക് ചൂണ്ടുകയും ചെയ്യുന്നു. 1274ൽ സെൽജുകിഡ് തലസ്ഥാനമായ കൊന്യയിൽ ജലാലുദ്ദീൻ റൂമിയും ശിഷ്യന്മാരും ചേർന്ന് സ്ഥാപിച്ച മെവെൽവി ഓർഡർ ഒരു ഉല്ലാസ നൃത്തം സ്ഥാപിച്ചു. സാമെ എന്നറിയപ്പെടുന്ന ഈ നൃത്തത്തിന് 'കേൾക്കൽ' എന്നാണ് അർത്ഥം. 1923 ൽ തുർക്കി റിപ്പബ്ലിക്ക് പ്രഖ്യാപിതമായതോടെ എല്ലാ പൊതു മതപരമായ പ്രകടനങ്ങളെയും നിരോധിച്ചു. തുടർന്ന് 1956 ന് ശേഷം ഗുരു ജലാലുദ്ദീൻ റൂമിയുടെ മരണ വാർഷികത്തിൽ ഓരോ വർഷവും വീണ്ടും പ്രകടനം നടത്താൻ അനുമതി ലഭിച്ചു. സൂഫിസത്തിൽ പൊതുവെ 'എക്സ്റ്റസി' എന്ന് വിവർത്തനം ചെയ്യപ്പെടുന്ന പദം വജ്ദ് എന്നാണ്. അതവാ 'കണ്ടെത്തൽ '. അതായത് ദൈവത്തെ കണ്ടെത്തുക. ഹൃദയത്തെ സ്നേഹത്താൽ നിറക്കുകയും പ്രപഞ്ച ...