Posts

Showing posts from December, 2019

അറബ് സമൂഹം

Image
അറബ് സമൂഹം: എന്ത് കൊണ്ട്? അറബ് മണ്ണിന്റെ പുണ്യങ്ങളിൽ പെട്ടതാണ് ദാറുൽ അർഖമിന്റെ നാൽ ചുവരുകൾക്കുള്ളിൽ നിന്നും സമൂഹത്തിലേക്ക് സത്യമതം പരന്നൊഴികയതും അതിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചതും. അറിയപ്പെട്ട നാഗരികത മുഴുവനും രൂപപ്പെട്ടത് ആ മണ്ണിൽ നിന്നാണ്. ആകാശ ലോകത്തെ ആരാധനാലയമായ ബൈതുൽ മഅ്മൂറിന്റെ ഭൂമിയിലെ പകർപ്പായ കഅ്ബാലയവും ആ മണ്ണിൽ തന്നെയാണ്. ഏകദൈവത്വം പറയാനും പരക്കാനും വേണ്ടിയാണ് അറേബ്യ സൃഷ്ടിക്കപ്പെട്ടത്. പ്രാകൃത ജീവിതം നയിച്ചിരുന്ന ആഫ്രിക്കക്കാർ, തല്ലാനും കൊല്ലാനും പടയോട്ടങ്ങൾ നടത്താനും മാത്രമറിയുമായിരുന്ന മധ്യേഷ്യക്കാർ, ആൾദൈവങ്ങളുടെയും കരിങ്കൽ ശിൽപങ്ങളുടെയും മുന്നിൽ ജീവിതം ഹോമിച്ച് നിന്നിരുന്ന കിഴക്കനേഷ്യ തുടങ്ങി ഭൂമിയിലാകമാനം ജീവിതത്തിന് അർത്ഥവും മാനവും നൽകപ്പെട്ടത് അറേബ്യയിൽ നിന്ന് യാത്ര പോയ വാഹക സംഘങ്ങളുടെ പരിണിത ഫലമായിട്ടായിരുന്നു. യൂറോപ്പിനെ ബൗദ്ധികവൽക്കരിച്ചത് അറബികളാണെന്ന് ഫിലിപ്പ് കെ ഹിറ്റി പറയുന്നു. അരിസ്റ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും സിദ്ധാന്തങ്ങളെ പൊളിച്ചെഴുതി ചിന്താവിമോചനം സാധ്യമാക്കിയതും ഇമാം ഗസ്സാലി, ഇബ്നു സിനയെ പോലുള്ള അറബികളുടെ ഗ്രന്ഥങ്ങളാണ്. അറബികളെ സ്നേഹിക്കുന്നവരെ ഞാ...